സയ്യിദുനാ(റ)വിന്റെ പാരമ്പര്യം
അല്ലാഹുവിന്റെ ഔലിയാക്കളിലെ ഉന്നതരായ മഹാത്മാക്കളില്‍ ഭൂരിഭാഗവും ഈ ലോകത്തേക്ക് കടന്ന് വരുന്നത് സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ രക്തത്തിലൂടെയാണെന്നത് സുവിദിതമാണ്. പരിശുദ്ധ ഇസ്ലാമിന്റെ വിവിധ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചവരും മുസ്ലിം സമുദായത്തിന്റെ അവലംബങ്ങളുമായ ധിഷണാശാലികള്‍ അഹ്-ലുബൈത്തിലായത് ഈ സമുദായത്തിന് ഒരനുഗ്രഹം തന്നെ; അല്‍ഹംദുലില്ലാഹ് . ഔലിയാക്കളുടെ രാജാക്കന്മാരായിരുന്ന ഗൗസുല്‍ അഅ്-ല്വം മുഹ്-യിദ്ദീന്‍ അബ്-ദുല്‍ ഖാദിര്‍ ജീലാനി(റ), ഫഖീഹുല്‍ മുഖദ്ദം മുഹമ്മദ് ബ്നു അലി ബാ അലവി(റ), ശൈഖ് അഹ്-മദുല്‍ കബീര്‍ രിഫാഈ(റ), ശൈഖ് അബുല്‍ ഹസന്‍ അലി ശാദുലി(റ), ശൈഖ് ഇബ്-റാഹീം ദസൂഖി(റ) തുടങ്ങിയ സ്വൂഫീലോകത്തെ ഉന്നതശ്രേണീയരൊക്കെ തന്നെ ഷരീഫുമാരായിരുന്നു. ഈ സമ്പ്രദായത്തെ ഊട്ടിയുറപ്പിച്ച് കൊണ്ട് തന്നെയാണ് ലോകത്തെ ഔലിയാക്കളുടെ ഇമാമായ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്-മദ് തിജ്ജാനി(റ)വും കടന്ന് വന്നത്.സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ പരമ്പര മുത്തുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയി¬ല്‍ എത്തിച്ചേരുന്നത് സയ്യിദുനാ ഹസ¬ന്‍(റ)വിലൂടെയാണ്. സയ്യിദുനാ ഹുസൈ¬ന്‍(റ)വിന്റെ പരമ്പരയിലധികവും വസിക്കുന്നത് യമനിലെ ഹല്വ-ര്‍മൗത്തിലാണെങ്കി¬ല്‍ മൊറോക്കോയിലായിരുന്നു സയ്യിദുനാ ഹസ¬ന്‍(റ)വിന്റെ പരമ്പര വ്യാപിച്ചത്. കാരണം മഹാനവ¬ര്‍കളുടെ പരമ്പരയിലെ ഒരു സുപ്രധാന കണ്ണിയാണ് മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ). ഈ മഹാത്മാവായിരുന്നു മൊറോക്കോ രാജ്യം പിടിച്ചടക്കിയത്. അങ്ങനെ അവിടുത്തെ പരമ്പര മൊറോക്കോയിലാകെ വ്യാപിക്കാ¬ന്‍ തുടങ്ങി. ഇവരിലൂടെ വരുന്ന ഹസനികളെ ഇദ്¬രീസിക¬ള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് നൂറിലധികം ഹസനി ഇദ്¬രീസി ഉപശാഖക¬ള്‍ ഇവിടെയുണ്ട്. ഈ വ്യാപനത്തിന്റെ മറ്റൊരു കാരണം മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വിന്റെ സ്വന്തം മകനായ മൗലായ് ഇദ്¬രീസ് അ¬ല്‍ അസ്¬ഹ-ര്‍(റ) ഔലിയാക്കളുടെ സാമ്രാജ്യമായ മഹത്തായ ഫാസ് നഗരം സ്ഥാപിച്ചതാണ്. അതോട് കൂടി മറ്റു ഹസനീ സാദാത്തീങ്ങ¬ളും മൊറോക്കോയിലേക്ക് കുടിയേറിപ്പാ¬ര്‍ക്കാ¬ന്‍ തുടങ്ങി.
സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ പരമ്പരയാകട്ടെ, മേ¬ല്‍പ്പറയപ്പെട്ട മൊറോക്കോയുടെ സ്ഥാപകരായ സയ്യിദീ ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വിന്റെ സഹോദരനും സമകാലീന പ്രവാചക കുടുംബത്തിലെ ഏറ്റവും വലിയ പണ്ഡിതനും സൂക്ഷമശാലിയുമായ സയ്യിദീ മൗലായ് മുഹമ്മദ് നഫ്¬സ് സകിയ്യഃ(റ) എന്ന മഹാനിലൂടെയാണ് സയ്യിദുനാ ഹസ¬ന്‍(റ)വിലെത്തിച്ചേരുന്നത്. നിരവധി ഹദീസ് പണ്ഡിതന്മാ¬ര്‍ മഹാനവ¬ര്‍കളെ തൊട്ട് ഹദീസ് നിവേദനം ചെയ്¬തിട്ടുണ്ട്. ‘സിബാഈ ഹസനി’ എന്ന് സയ്യിദുനാ(റ)വിന്റെ ഈ ഖബീല അറിയപ്പെടുന്നു.
സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ ചരിത്രം ഉദ്ധരിച്ച ചില സഹോദരങ്ങ¬ള്‍ക്ക് സംഭവിച്ച അബദ്ധം ഇവിടെ പ്രസ്¬താവിക്കാതെ വയ്യ. മഹാനവ¬ര്‍കളുടെ പരമ്പരയി¬ല്‍ തുട¬ര്‍ച്ചയായി രണ്ട് ഇദ്¬രീസുമാരെ കാണാം. പലരും ആ രണ്ട് മഹാത്മാക്കളും മൊറോക്കോ രാജ്യം പിടിച്ചടക്കിയ മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വും അവരുടെ മകനും ഫാസ് നഗരസ്ഥാപകനായ മൗലായ് ഇദ്¬രീസ് അ¬ല്‍ അസ്¬ഹ¬ര്‍(റ)വും ആണെന്ന് തെറ്റ് ധരിച്ചിട്ടുണ്ട്. ഈ അബദ്ധം കാരണമായി സയ്യിദുനാ(റ) ഇദ്¬രീസി ഖബീലയി¬ല്‍ പെട്ടവരാണെന്ന് കൂടി അവ¬ര്‍ രേഘപ്പെടുത്തി. ഈ പിഴവിനെ ഞങ്ങളുടെ ഗുരുവര്യരും മൊറോക്കോയിലെ തിജ്ജാനിയ്യയുടെ അത്യുജ്ജ്വല പണ്ഡിതരി¬ല്‍ ഒരാളുമായ സയ്യിദീ മുഹമ്മദ് റാല്വി കന്നൂ¬ന്‍ അ¬ല്‍ ഇദരീസി ഹസനി(റ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലഘട്ടത്തിന്റെ സുയൂത്വിയും തിജ്ജാനിയ്യത്തിലെ സൂര്യപണ്ഡിതനുമായ സയ്യിദീ അഹ്¬മദ് സുകൈരിജി(റ)വിന്റെ ഷമാഇലുത്തിജ്ജാനിയ്യഃ എന്ന ഗ്രന്ഥത്തിന്റെ തഹ്ഖീഖാത്തിലാണ് മഹാനവ¬ര്‍ക¬ള്‍ ഇക്കാര്യം സൂചിപ്പിച്ചത്. സത്യത്തി¬ല്‍ സയ്യിദുനാ(റ) പരമ്പര കടന്ന് പോകുന്ന സയ്യിദീ മുഹമ്മദ് നഫ്¬സ് സകിയ്യഃ(റ)വിന്റെ സഹോദരനും സഹോദരപുത്രനുമാണ് ഈ രണ്ട് മഹാത്മാക്കളും. എന്നാ¬ല്‍ സയ്യിദുനാ(റ)വിന്റെ പരമ്പരയിലുള്ള രണ്ട് ഇദ്¬രീസുമാരാകട്ടെ സയ്യിദീ മുഹമ്മദ് നഫ്¬സ് സകിയ്യഃ(റ)വിന്റെ നാലും അഞ്ചും പേരക്കുട്ടികളായാണ് കടന്നു വരുന്നത്. ഇപ്രകാരം തുട¬ര്‍ച്ചയായി പിതാവും മകനും ഇദ്¬രീസ് എന്ന് നാമകരണം ചെയ്യപ്പെടുന്നത് മഗ്¬രിബി¬ല്‍ സാധാരണയാണെന്ന് സീദീ ഹസ¬ന്‍ ദബ്ബാഗ് തങ്ങ¬ള്‍ (ത്വ:ഉം) ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതിന് ബഹുമാനപ്പെട്ടവ¬ര്‍ പറയുന്ന കാരണം ഇതാണ്. മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വും മൗലായ് ഇദ്¬രീസ് അ¬ല്‍ അസ്¬ഹ¬ര്‍(റ)വും ആത്മീയപരമായും രാഷ്-ട്രീയപരമായും ഉന്നതസ്ഥാനം കൈവരിച്ച മഹാത്മാക്കളായിരുന്നു. നിരവധി കറാമത്തുക-ള്‍ ഇരുവരെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. ഇത് കാരണം മഗ്¬രിബിലാകെയും ഈ രണ്ട് മഹാത്മാക്കളുടെയും ബറകത്ത് ഉദ്ദേശിച്ച് കൊണ്ട് സ്വന്തം മകനും പേരമകനും ഇദ്¬രീസ് എന്ന് നാമകരണം ചെയ്യുക പതിവായി. ഇക്കാരണമായിരിക്കാം സയ്യിദുനാ(റ)വിന്റെ പരമ്പരയിലും തുട¬ര്‍ച്ചയായി രണ്ട് ഇദ്¬രീസുമാരെ കാണപ്പെടുന്നത്.
സയ്യിദുനാ(റ)വിന്റെ പൂ¬ര്‍വ്വീക¬ര്‍ മഷ്¬രിഖ് (കിഴക്ക്) ഭാഗത്തായിരുന്നു താമസിച്ച് പോന്നിരുന്നത്. പി¬ല്‍ക്കാലത്തെപ്പോഴോ ആ മഹാത്മാക്ക¬ള്‍ മഗ്¬രിബു¬ല്‍ അഖ്സ്വാ(മൊറോക്കോ) യിലേക്ക് പാലായനം ചെയ്¬തു. മൊറോക്കോയിലെ അറ്റ്¬ലാന്റിക് മഹാസമുദ്രതീരത്തെ സംസ്ഥാനമായ ആസ്¬ഫി എന്ന മഹാനഗരത്തിലെ അബ്¬ദഃ എന്ന ഗോത്രത്തിലേക്കാണ് പിന്നീടവ¬ര്‍ വാസസ്ഥലമുറപ്പിച്ചത്. കാലങ്ങളോളം ഈ നില തുട-ര്‍ന്നു. എന്നാ¬ല്‍ സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ) ജനിക്കുന്നതിന് ഏകദേശം നൂറ് വ¬ര്‍ഷങ്ങ-ള്‍ക്ക് മുമ്പ് മഹാനവ¬ര്‍കളുടെ നാലാം പിതാമഹനായ സയ്യിദീ മഹമ്മദ് ബ്¬നു സാലിം(റ)വിന് ആസ്¬ഫി ഉപേക്ഷിച്ച് പോകേണ്ടി വന്നു. പോ¬ര്‍ച്ചുഗീസുകാരുടെ വമ്പിച്ച് കടന്നുകയറ്റമായിരുന്നു മഹാനവ¬ര്‍കളെ അവിടം വിടാ¬ന്‍ നി¬ര്‍ബന്ധിതനാക്കിയത്. അങ്ങനെ അവിടെ നിന്ന് ശൈഖവ¬ര്‍ക¬ള്‍ തന്റെ കുടുംബത്തോടൊപ്പം മഗ്¬രിബു¬ല്‍ അവ്സത്വിലെ(അ¬ള്‍ജീരിയ) ഐ¬ന്‍മാല്വിയിലേക്ക് പാലായനം ചെയ്¬തു. മു¬ന്‍പ്രസ്ഥാവന പോലെ തന്നെ വൈജ്ഞാനികമായും സദ്¬വൃത്തിയാലും വളരെയേറെ പ്രസിദ്ധമായിരുന്നു ഐ¬ന്‍മാല്വി. അക്കാരണമായിരിക്കാം സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ)വിനെ ഇവിടേക്ക് ആക¬ര്‍ഷിപ്പിച്ചത്. എന്തായാലും മഹാനവ¬ര്‍ക¬ള്‍ ഐ-ന്‍മാല്വിയി¬ല്‍ സ്ഥിരവാസമുറപ്പിക്കുകയും അവിടുത്തെ അടിസ്ഥാന ഗോത്രവ¬ര്‍ഗ്ഗമായ ‘ബനൂതിജ്ജാനഃ’യി¬ല്‍ നിന്ന് വിവാഹം കഴിക്കുകയും ചെയ്¬തു. പി¬ല്‍ക്കാലത്ത് ശൈഖവ-ര്‍ക¬ളുടെ കുടുംബത്തെ ഈ ഗോത്രത്തിന്റെ പേരി¬ല്‍ അറിയപ്പെടാ¬ന്‍ തുടങ്ങി. അങ്ങനെയാണ് സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിനെ തന്റെ മാതൃഗോത്രത്തിലേക്ക് ചേ-ര്‍ക്കപ്പെട്ട് കൊണ്ട് തിജ്ജാനി എന്നറിയപ്പെട്ടത്.
സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം അഹ്¬മദ് തിജ്ജാനി(റ)വിന്റെ പരമ്പരയിലൂടെ വന്ന മഹാത്മാക്കളെല്ലാം ഉന്നത വ്യക്തിത്വങ്ങളായിരുന്നു. പക്ഷെ പരമ്പരയിലെ മുഴുവ¬ന്‍ മഹാത്മാക്കളുടെയും ചരിത്രം നമുക്ക് ലഭ്യമല്ല. കാരണം സയ്യിദുനാ(റ) ജീവചരിത്രരചനകളുടെ പ്രധാന അവലംബം മഹാനവ¬ര്‍കളുടെ ഏറ്റവും പ്രധാന ഖലീഫയായ സയ്യിദീ അലി ഹറാസിം ബ¬ര്‍റാദഃ(റ) രചിച്ച ജവാഹിറു¬ല്‍ മആനിയാണ്. അതിലാണെങ്കി¬ല്‍ മഹാനവ¬ര്‍ക¬ള്‍ സയ്യിദുനാ(റ)വിന്റെ നാലാം പിതാമഹന്റെ ചരിത്രം വരെ ഉദ്ധരിച്ച് കൊണ്ട് മതിയാക്കുകയായിരുന്നു. മുമ്പ് സൂചിപ്പിച്ച, ആസ്¬ഫി ഉപേക്ഷിച്ച് ഐ¬ന്‍മാല്വിയിലേക്ക് കടന്ന് വന്ന സയ്യിദീ മഹമ്മദ് ബ്¬നു സാലിം(റ)വാണ് സയ്യിദുനാ(റ)വിന്റെ നാലാമത്തെ പിതാമഹ¬ന്‍. മഹാനവ¬ര്‍ക¬ള്‍ ഐ¬ന്‍മാല്വിയി¬ല്‍ സ്ഥിരപ്പെട്ടതോട് കൂടി അവിടുത്തെ പ്രധാന വ്യക്തികളിലൊരാളായി മാറിത്തുടങ്ങി. വിലായത്തി¬ല്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ഒരു മഹാനായിരുന്നു ശൈഖവ¬ര്‍ക¬ള്‍. സയ്യിദുനാ(റ) തന്നെ പ്രസ്¬തുത പിതാമഹനെ സംബന്ധിച്ച് വാചാലരായിട്ടുണ്ട്.
സയ്യിദുനാ(റ)വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ)വിന് തന്റെ വീട്ടി¬ല്‍ ഒരു പ്രത്യേക മുറിയുണ്ടായിരുന്നു. അധികസമയവും ആ മുറിയിലായിരുന്നു മഹാനവ¬ര്കക¬ള്‍ ഖ¬ല്‍വത്തിലായി ഇബാദത്ത് ചെയ്¬ത് കൊണ്ട് കഴിഞ്ഞുകൂടിയരുന്നത്. ശൈഖവ¬ര്‍കളല്ലാതെ മറ്റാരും അതിലേക്ക് പ്രവേശിച്ചിരുന്നില്ല. മാത്രമല്ല അവിടുന്ന് വീട്ടി¬ല്‍ നിന്ന് പള്ളിയിലേക്ക് പുറപ്പെടുമ്പോഴെല്ലാം തന്റെ മുഖത്തെ മറ്റാരും കാണാത്ത വിധത്തി¬ല്‍ മൂടിക്കളയും. പള്ളിയി¬ല്‍ പ്രവേശിച്ച് കഴിഞ്ഞാ¬ല്‍ മാത്രമേ മഹാനവ¬ര്ക്¬ള്‍ മുഖത്തെ മറ നീക്കിയിരുന്നുള്ളൂ. പള്ളിയി¬ല്‍ നിന്ന് തരികെ വീട്ടിലെ തന്റെ ഖ¬ല്‍വതി¬ല്‍ പ്രവേശിക്കുന്നത് വരെയും ഇത് തന്നെയായിരിക്കും ശൈഖവ¬ര്കറ¬ളുടെ അവസ്ഥ. പിതാമഹന്റെ ഈ പ്രവ¬ര്‍ത്തനത്തെ സംബന്ധിച്ച് സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിനോട് ചോദിക്കപ്പെട്ടപ്പോ¬ള്‍ മഹാനവ¬ര്‍കളുടെ മറുപടി ഇതായിരുന്നു. “അവ¬ര്‍ വിലായത്തിലെ ഒരു പദവി എത്തിച്ചിരിക്കാം. നിശ്ചയം, ആ പദവിയിലെത്തിച്ചേരുന്ന ഏതൊരു മഹാത്മാവിന്റെ മുഖവും മറ്റാരെങ്കിലും ദ¬ര്‍ശിക്കുന്ന പക്ഷം ആ മഹാത്മാവിനെ തൊട്ട് ഒരു ഇമവെട്ടുന്ന സമയം പോലും പിരിഞ്ഞിരിക്കുവാ¬ന്‍ ദ¬ര്‍ശിച്ച വ്യക്തിക്കു സാധ്യമാവാതെയാകും. പിന്നെ ആ മഹാത്മാവിനെ വിട്ട്പിരിയുകയും കാണാതാവുകയും ചെയ്¬താ¬ല്‍ ആ നിമിഷം തന്നെ അയാ¬ള്‍ മരിച്ച്പോകും. സയ്യിദുനാ(റ) തുടരുന്നു. മഹാനവ¬ര്‍ക¬ള്‍ മുഹമ്മദിയ്യഃ ജ്ഞാനങ്ങളി¬ല്‍ നിന്നും എഴുപത്തിരണ്ട് ജ്ഞാനങ്ങ¬ള്‍ ഗ്രഹിച്ചവരായിരുന്നു. മേ¬ല്‍ക്കാരണത്താ¬ല്‍ ജനങ്ങളെ തൊട്ട് മുഖം മറക്കുന്നവരായ നിലയി¬ല്‍ ഐ¬ന്‍മാല്വിയി¬ല്‍ ഇരുപത്തിമൂന്ന് കൊല്ലക്കാലം അവ¬ര്‍ താമസിച്ച്പോന്നു.”
സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ) മഫാതീഹു¬ല്‍ കുനൂസി¬ല്‍ പെട്ടവരാണെന്ന് അല്ലാമഃ സയ്യിദീ മുഹമ്മദ് റാല്വി കന്നൂ¬ന്‍ പറഞ്ഞതായി സീദീ ഹസ¬ന്‍ ദബ്ബാഗ് തന്റെ വെബ്സൈറ്റി¬ല്‍ വ്യക്തമാക്കുന്നുണ്ട്. മഫാതീഹു¬ല്‍ കുനൂസ് എന്നാ¬ല്‍ ഖുതുബുകളുടെ അധികാരപരിധിയി¬ല്‍ നിന്ന് ഒഴിവാക്കപ്പെട്ട അത്യുന്നതസ്ഥാനത്തിന് ഉടമകളായ ഒരുകൂട്ടം മഹാത്മാക്കളാണ്. ഏതായാലും സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ)വിന്റ കടന്നുവരവോടെ ഐ¬ന്‍മാല്വിയുടെ യശസ്സ് കൂടുതലുയ¬ര്‍ന്നു. തന്റെ പരമ്പരയി¬ല്‍ വന്നവരെല്ലാം ശരീഅത്തിന്റെയും ത്വരീഖത്തിന്റെ ശൈഖന്മാരായ ഔലിയാക്കളായി മാറി. പ്രത്യേകിച്ചും സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ പിതാമഹന്മാരായ സയ്യിദീ അഹ്¬മദ്(റ)വും സയ്യിദീ മുഖ്താ¬ര്‍(റ)വും. തങ്ങളുടെ കാലങ്ങളി-ല്‍ ഐ¬ന്‍മാല്വിയിലെ ഏറ്റവും ബഹുമാന്യപുരുഷന്മാരായിരുന്നു ഈ മഹാന്മാ¬ര്‍. വലിയ പണ്ഡിതന്മാരും മുദ¬ര്‍സുമാരുമായിരുന്ന അവ¬ര്‍ നിരവധി സത്ഗുണങ്ങ¬ള്‍ കൊണ്ട് ശ്രദ്ധയാക¬ര്‍ശിക്കപ്പെട്ടു. പ്രത്യകം സ്¬മരിക്കപ്പെടേണ്ട ഒരു കാര്യം തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ ചര്യ അനുധാവനം ചെയ്യുന്നതിലുള്ള ഈ മഹാത്മാക്കളുടെ ശുഷ്¬കാന്തിയാണ്. സയ്യിദുനാ(റ)വിന്റെ പിതാവാകട്ടെ ഈ വിഷയത്തി-ല്‍ വളരെ പ്രസിദ്ധനായിരുന്നു. മഹാനവ¬ര്‍കളുടെ ചരിത്രം പിറകെ വിവരിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാ¬ല്‍ പാണ്ഡിത്യം, ആത്മജ്ഞാനം, പ്രവാചകാനുധാവനം, വിലായത്ത് തുടങ്ങിയ മഹത്ഗുണങ്ങളാ¬ല്‍ പ്രസിദ്ധമായ വളരെ അനുഗ്രഹീതമായ ഒരു പരമ്പരയിലൂടെയായിരുന്നു സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം അഹ്¬മദ് തിജ്ജാനി(റ) ഈ ലോകത്തേക്ക് കടന്ന് വന്നത്.